വ്യാജ ഡോക്ടറാണെന്ന് ആയൂര്‍വേദ ഡോക്ടര്‍മാര്‍ സ്വയം സമ്മതിച്ചതിന് നന്ദി: വൈദ്യമഹാസഭ

ശ്രീനു എസ്

ബുധന്‍, 9 ഡിസം‌ബര്‍ 2020 (17:42 IST)
തിരുവനന്തപുരം: തങ്ങള്‍ വ്യാജ ഡോക്ടര്‍മാരാണെന്ന് ആയൂര്‍വേദ ഡോക്ടര്‍മാര്‍ സ്വയം സമ്മതിച്ചതിന് നന്ദി അര്‍പ്പിക്കുന്നതായി വൈദ്യമഹാസഭ പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തിലെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ വ്യാജ ഡോക്ടര്‍മാരാണെന്ന സത്യം കേരള ജനസമൂഹത്തിനു മുന്നില്‍ ആദ്യം അവതരിപ്പിച്ചത് വൈദ്യമഹാസഭയായിരുന്നു. സര്‍ജറി പഠിക്കാതെ സര്‍ജനാണെന്ന സര്‍ട്ടിഫിക്കറ്റുമായി നടന്ന് ആയൂര്‍വേദ ഡോക്ടര്‍മാര്‍ നാട്ടുകാരുടെ മുന്നില്‍ കണ്ണില്‍ പൊടിയിടുകയാണ്. ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ പല ആയൂര്‍വേദ ഡോക്ടര്‍മാരും വൈദ്യമഹാസഭ ചെയര്‍മാന്‍ മാന്നാര്‍ ജി. രാധാകൃഷ്ണന്‍ വൈദ്യരെ വിളിച്ച് മോശമായി സംസാരിച്ചെന്നു മാത്രമല്ല പാണ്ടി ലോറി കയറ്റി തീര്‍ത്തുകളയുമെന്നുവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
 
ഡിഗ്രിക്ക് സര്‍ജറി പഠിക്കാത്ത ആയൂര്‍വേദ ഡോക്ടറെ എങ്ങനെ പി.ജി പഠിപ്പിക്കുമെന്ന് ആദ്യം ചോദ്യം ഉന്നയിച്ചത് വൈദ്യമഹാസഭയായിരുന്നു. ഈ ചോദ്യം പിന്നീട് കേരള സമൂഹം ഏറ്റെടുത്തു. ഇതേ വിഷയം തന്നെയാണ് ആയൂര്‍വേദ ഡോക്ടര്‍മാരുടെ സഹോദര സംഘടനയും അലോപ്പൊതി ഡോക്ടര്‍മാരുടെ പൊതു സംഘടനയായ ഐ.എം.എ. നേതാക്കള്‍  ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്കെതിരേ ഇപ്പോള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. നാട്ടുകാരുടെ ചോദ്യ ശരങ്ങളില്‍പെട്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയിരിക്കുകയാണ് കേരളത്തിലെ ആയൂര്‍വേദ ഡോക്ടര്‍മാര്‍. സര്‍ജന്‍മാരാണെന്നും യഥാര്‍ഥ ഡോക്ടര്‍മാരാണെന്നും അഭിനയിച്ചു നടന്ന് 60 വര്‍ഷത്തോളമായി കേരളീയരെ പറ്റിച്ചു പോന്ന ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഇനി തുടര്‍ന്ന് പറ്റിക്കാനാകില്ല. ഒറിജിയല്‍ ഡോക്ടറാണെന്ന  ആയൂര്‍വേദ ഡോക്ടര്‍മാരുടെ പൊയ്മുഖം എല്ലാവരും ചേര്‍ന്ന് വലിച്ചുകീറിയിരിക്കുകയാണെന്നും വൈദ്യമഹാസഭ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍