തിരുവനന്തപുരം ജില്ലയില്‍ പോളിങ് 69.85 ശതമാനം

ശ്രീനു എസ്

ബുധന്‍, 9 ഡിസം‌ബര്‍ 2020 (17:31 IST)
ജില്ലയില്‍ 69.85 ശതമാനം പോളിങ്. അന്തിമ കണക്കുകള്‍ പ്രകാരം ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 19,82,569 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 9,45,940 പുരുഷന്മാരും 10,36,621 സ്ത്രീകളും എട്ടു ട്രാന്‍സ്ജെന്‍ഡേഴ്സുമുണ്ട്. ജില്ലയില്‍ ആകെ 1,727 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കാണു വോട്ടെടുപ്പ് നടന്നത്. 
 
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.77 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 8,02,817 വോട്ടര്‍മാരില്‍ 4,79,883 പേര്‍ വോട്ട് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 74.71 ആണ് പോളിങ് ശതമാനം. ആകെ 48,168 പേര്‍ വോട്ട് ചെയ്തു. നെടുമങ്ങാട് ആകെ പോളിങ് 73.08 ശതമാനം. പോള്‍ ചെയ്ത വോട്ടുകള്‍ - 40,931. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ വോട്ടിങ് ശതമാനം - 69.36, പോള്‍ ചെയ്ത വോട്ടുകള്‍ - 22,652. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ വോട്ടിങ് ശതമാനം - 71.23, പോള്‍ ചെയ്ത വോട്ടുകള്‍ 23,498.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍