മീൻ വണ്ടിയിൽ നിന്ന് 150 കിലോ കഞ്ചാവ് പിടിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 5 ജനുവരി 2023 (16:00 IST)
പാലക്കാട്: മീൻ വണ്ടിയിൽ കഞ്ചാവുമായി എത്തിയ രണ്ടു തമിഴ്‌നാട് സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. പാലക്കാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ നൗഫലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാളയാറിൽ വച്ച് മീൻ വണ്ടിയിൽ പരിശോധന നടത്തിയത്.

ആന്ധ്രാ പ്രദേശിൽ നിന്ന് കോഴിക്കോട്ടേക്ക് മീനുമായി വന്ന ലോറിയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മീൻപെട്ടികൾക്കിടയിൽ പൊതികളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചത്. തമിഴ്‌നാട് ആക്കൂർ സ്വദേശി മാരിമുത്തു, മയിലാടുംപാറ സ്വദേശി സെൽവൻ എന്നിവരാണ് പിടിയിലായത്.

ഈ ലോറി കോഴിക്കോട് കൈമാറാനാണ് തങ്ങൾക്ക് നിർദ്ദേശമുണ്ടായതെന്നും മറ്റു വിവരങ്ങൾ തങ്ങൾക്ക് അറിയില്ലെന്നുമാണ് ഇവർ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. തുടർ അന്വേഷണം നടക്കും എന്നാണു അധികാരികൾ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article