കഞ്ചാവ് കടത്തുകേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 കൊല്ലം കഠിനതടവ്

വ്യാഴം, 29 ഡിസം‌ബര്‍ 2022 (18:16 IST)
തൃശൂർ: കഞ്ചാവ് കേസിലെ പ്രതിയെ പോക്സോ കേസിലും പ്രതിയായതിനെ തുടർന്ന് കോടതി 27 വര്ഷം കഠിനതടവിനു ശിക്ഷിച്ചു. തൃശൂർ പഴയന്നൂർ വടക്കേത്തറ ദേശത്തു നന്നാട്ടുകളം വീട്ടിൽ മനീഷ് എന്ന 25 കാരനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്.
 
സമീപവാസിയായ പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചു എന്നാണു കേസ്. അമ്മൂമ്മയോടോപ്പം താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെ അർധരാത്രി വീട്ടിൽ കയറിയാണ് പ്രതി ശിക്ഷിച്ചത്. തുടർന്ന് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും അത് വച്ച് കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു.
 
തുടർന്ന് ഈ ദൃശ്യങ്ങൾ കുട്ടിയുടെ പിതാവിന് അയച്ചുകൊടുത്ത ശേഷം ഭീഷണിപ്പെടുത്തി. തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പഴയന്നൂർ പൊലീസാണ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ സമയത്ത് 2021 ജൂലൈയിൽ 210 കിലോ കഞ്ചാവ് കടത്തിയ കേസിൽ കൊടകര പോലീസിന്റെ പിടിയിലുമായി. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍