പോക്സോ : 54 കാരന് 5 വർഷം തടവും പിഴയും ശിക്ഷ

എ കെ ജെ അയ്യര്‍

വ്യാഴം, 29 ഡിസം‌ബര്‍ 2022 (17:31 IST)
പാലക്കാട്: പത്തുവയസുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച 54 കാരനായ പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വർഷം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. മങ്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ലക്കിടി പേട്ടയിൽ അബ്ദുൽ ഖാദറിനെയാണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക ഉപദ്രവത്തിനിരയായ കുട്ടിക്ക് നൽകണം.

മങ്കര സബ് ഇൻസ്‌പെക്ടർ എൻ.കെ.പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍