ബാലനെ പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ്

ഞായര്‍, 25 ഡിസം‌ബര്‍ 2022 (15:34 IST)
തൃശൂർ: ഒമ്പതു വയസുള്ള ബാലനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനു ഇരയാക്കിയ പോക്സോ കേസിലെ പ്രതിയെ കോടതി 25 വര്ഷം കഠിനതടവിനും 75000 രൂപ പിഴയും വിധിച്ചു. തളിക്കുളം കാളകൊടുവത്ത് പ്രേംലാൽ എന്ന 47 കാരനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്.
 
വലപ്പാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. നിരവധി മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. പല കേസിലും ശിക്ഷിക്കപ്പെട്ടിട്ടും തിരുത്താൻ സ്വയം തയാറാകാത്ത പ്രതിക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍