വിദേശ ദമ്പതിമാർ കൊച്ചിയിലെത്തിയത് 30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങി, പിടികൂടി ഡി ആർ ഐ

അഭിറാം മനോഹർ
ഞായര്‍, 23 ജൂണ്‍ 2024 (13:08 IST)
30 കോടി രൂപ വിലമതിക്കുന്ന് ലഹരിമരുന്ന് വിഴുങ്ങികൊണ്ട് കൊച്ചിയിലെത്തിയ ദമ്പതിമാര്‍ പിടിയില്‍. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡി ആര്‍ ഐ സംഘം അറസ്റ്റ് ചെയ്തത്.
 
 വ്യാഴാഴ്ചയാണ് ഇരുവരും ഒമാനില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയത്. തുടര്‍ന്ന് 2 പേരെയും കസ്റ്റഡിയിലെടുത്ത ഡി ആര്‍ ഐ സംഘം ആലുവ താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ വയറ്റില്‍ നിന്നും 2 കിലോയോളം വരുന്ന കൊക്കെയ്‌നാണ് പുറത്തെടുത്തത്. ഇതിന് ശേഷം യുവാവിനെ കേസില്‍ റിമാന്‍ഡ് ചെയ്തു. യുവതിയുടെ ശരീരത്തിലും സമാനമായ അളവില്‍ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കുവാനായി യുവതി ആശുപത്രിയില്‍ തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article