മയക്കുമരുന്ന് കേസിൽ യുവാവിന് പത്ത് വർഷത്തെ കഠിനതടവ്
ഞായര്‍, 19 നവംബര്‍ 2023 (19:56 IST)
പാലക്കാട്: മയക്കുമരുന്ന് കേസിൽ യുവാവിനെ കോടതി പത്ത് വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. പട്ടാമ്പി സ്വദേശി സുഹൈൽ എന്ന യുവാവിനെയാണ് പാലക്കാട് രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
115 ഗ്രാം മെത്താംഫിറ്റാമിനുമായാണ് ഇയാളെ 2021 മാർച്ച് ഇരുപതിന് വാളയാർ ടോൾ പ്ലാസക്കടുത്തു നടന്ന പരിശോധനയിൽ ബേസിൽ വച്ച് പിടികൂടിയത്. പാലക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഒ.വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടിച്ചത്.
പ്രതിയെ കോടതി പത്ത് വർഷത്തെ കഠിനതടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴ അടച്ചില്ലെങ്കില് ഒരു വർഷം കൂടി തടവ് അനുഭവിക്കണം.