പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്. 43 വർഷത്തെ കഠിന തടവിനൊപ്പം 211000 രൂപ പിഴയും വിധിച്ചു. പിഴ സംഖ്യ കുട്ടിക്ക് നൽകണമെന്നാണ് വിധിന്യായത്തിൽ പറയുന്നത്. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ ജസ്റ്റിൻ ആണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്കെകതിരേ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ സമാനമായൊരു കേസുണ്ടെന്നാണ് പോലീസ് അറിയിച്ചത്.