ലഗേജില്‍ ബോംബുണ്ട്, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയില്‍

കെ ആര്‍ അനൂപ്

ബുധന്‍, 25 ഒക്‌ടോബര്‍ 2023 (09:59 IST)
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഗേജില്‍ ബോംബ് ഉണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ രാജേഷ് രവീന്ദ്രനാണ് പിടിയിലായത്. ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈക്കു പോകാനായി എത്തിയതായിരുന്നു ഇയാള്‍. ലഗേജ് പരിശോധിക്കുമ്പോള്‍ അതില്‍ ബോംബ് ഉണ്ടെന്ന് രാജേഷ് പറയുകയായിരുന്നു.   
 
അനുവദിച്ചതിലും കൂടുതല്‍ ഭാരം ലഗേജിന് ഉണ്ടായിരുന്നു. ലഗേജിന്റെ ഭാരം കുറയ്ക്കുവാനായി ജീവനക്കാര്‍ ഇതോടെ ഇയാള്‍ ലഗേജില്‍ ബോംബ് ഉണ്ടെന്ന് ഭീഷണി മുഴക്കി. ബോംബ് സ്‌ക്വാഡ് എത്തുകയും പരിശോധിക്കുകയും ചെയ്തു. പരിശോധനയും മറ്റ് നടപടിക്രമങ്ങളും കഴിയുന്നതിന് സമയമെടുത്തു. ഇതോടെ ഒരു മണിക്കൂറിലേറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. എയര്‍പോര്‍ട്ട് അധികൃതര്‍ രാജേഷിനെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.  
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍