ഓൺലൈൻ തട്ടിപ്പിലൂടെ ചേർത്തല സ്വദേശിക്ക് 7.55 കോടി നഷ്ടപ്പെട്ടു

എ കെ ജെ അയ്യർ
ഞായര്‍, 23 ജൂണ്‍ 2024 (12:32 IST)
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ ചേർത്തല സ്വദേശിക്ക് 7.55 കോടി രൂപ നഷ്ടപ്പെട്ടു. ഓൺലൈൻ ഷെയർ ട്രേഡിംഗിൽ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പണം നഷ്ടപ്പെട്ടത്.
 
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് പല തവണയായി ഇത്രയധികം തുക നഷ്ടമായത്.  ഗോൾഡ് മാൻ സ്കാച്ചസ്, ഇൻ വാസ് കോ ക്യാപിറ്റൽ എന്നീ കമ്പനികളുടെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്.നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പിനു തുടക്കമിട്ടത്. പരാതിയെ തുടർന്ന് ആലപ്പുഴ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article