ഓൺലൈൻ ട്രേഡിംഗിലൂടെ 67 ലക്ഷം തട്ടിയ തമിഴ്‌നാട് സ്വദേശി പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 9 ജൂണ്‍ 2024 (13:02 IST)
കോഴിക്കോട്: ഓൺലൈൻ ട്രേഡിംഗിലൂടെ 67 ലക്ഷം തട്ടിയ തമിഴ്‌നാട് സ്വദേശി പിടിയിൽ. വൻ ലാഭം വാഗ്ദാനം ചെയ്തു പണം തട്ടിയ സുബിയാൻ കബീർ എന്നയാളെ കോഴിക്കോട് സിറ്റി ക്രൈം പോലീസ് വിഭാഗമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് പെർമനെന്റ് ക്യാപിറ്റൽ എന്ന പേരിൽ സ്ഥാപനം തുടങ്ങിയ ശേഷം ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശിയുമായി ഇയാൾ വാട്ട്സ്ആപ്പ് വഴി ആദ്യം സൗഹൃദം സ്ഥാപിച്ച ശേഷമാണ് വൻ ലാഭം വാഗ്ദാനം ചെയ്തു വ്യാജ അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തത്.
 
 പണം തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് 2022 ലാണ് പന്തീരാങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ക്രൈം വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു. തട്ടിപ്പിന് സഹായിച്ച സുബിയാൻ കബീറിന്റെ കൂട്ടാളി കേസിനെ തുടർന്ന് വിദേശത്തേക്ക് കടന്നതായാണ് പോലീസ് പറഞ്ഞത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍