തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

എ കെ ജെ അയ്യർ

ഞായര്‍, 19 മെയ് 2024 (15:17 IST)
തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി. കണ്ണൂർ സ്വദേശി ലോറൻസ് ജോസഫ് ആണ് പിടിയിലായത്. തൃശൂർ ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. 
 
പറവൂർ സ്ത്രീ പീഡന ക്കേസിൽ പ്രതിയാക്കുമെന്നും പരാതി ഒതുക്കാൻ രണ്ടരക്കോടി വേണമെന്നുമായിരുന്നു ലോറൻസ് പ്രവാസി വ്യവസായിയോട് ആവശ്യപ്പെട്ടു.
യൂട്യൂബ് ചാനലിലൂടെ പീഡനവിവരം പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.  വ്യവസായിയുടെ പരാതിയിൽ കേസെടുത്ത ഈസ്റ്റ് പൊലീസ് യൂ ട്യൂബർ ബോസ്കോ കളമശ്ശേരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ലോറൻസ് ജോസഫിന്‍റെ അറസ്റ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍