തിരുവനന്തപുരം സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വ്യാപകമായ സൈബർ തട്ടിപ്പുകളിലെ ഇരയാവുന്നവരിൽ കൂടുതലും ഐ.റ്റി. പ്രൊഫഷണലുകളാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ആയിരത്തിലേറെ പേരാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയായത്, ഇവരിൽ തന്നെ 93 പേർ ഐറ്റി വിദഗ്ധരും 65 ഡോക്ടർമാരും 60 ഗവണ്മെൻ്റ് ഉദ്യോഗസ്ഥരുമുണ്ട്.