മോട്ടോർ വാഹന വകുറിപ്പിന്റെ പേരിൽ വ്യാജസന്ദേശം : 2.13 ലക്ഷം തട്ടിയെടുത്തു

എ കെ ജെ അയ്യർ

ഞായര്‍, 5 മെയ് 2024 (14:49 IST)
പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സംവിധാനം എന്ന പേരിൽ ഗതാഗത നിയമ ലംഘനത്തിന് പിഴ അടയ്ക്കാനായി വ്യാജ സന്ദേശം അയച്ചു നടത്തിയ തട്ടിപ്പിൽ ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഒറ്റപ്പാലം പത്തൊമ്പതാം മൈൽ പത്തൂർവളപ്പിൽ മണിദാസൻ എന്നയാൾക്കാണ് പണം നഷ്ടപ്പെട്ടത്.
 
ഇയാളുടെ വാഹനം ടാക്സിയായി കർണ്ണാടകയിൽ ഓടിയിരുന്നു. ഇതിനായി ഗതാഗത നിയമ ലംഘനത്തിന് പിഴ അടയ്ക്കണം എന്ന പേരിൽ ഇയാളുടെ മൊബൈലിൽ ഒരു സന്ദേശം എത്തി പരിവാഹന്റെ പേരിനൊപ്പം വ്യാജ ലോഗോയും ഒപ്പം മണിദാസന്റെ വാഹനത്തിന്റെ വാഹന രജിസ്‌ട്രേഷൻ നമ്പർ, ചലാൻ എന്നിവ ചേർത്തായിരുന്നു സന്ദേശം എത്തിയത്. ഇതിൽ കാണിച്ചിരിക്കുന്ന  ഇതിൽ ക്ലിക്ക് ചെയ്തപ്പോൾ പിന്നീട് മൊബൈലിൽ ഒന്നും കണ്ടെത്തിയില്ല.
 
എന്നാൽ രാത്രിയോടെ മൊബൈൽ പരിശോധിച്ചപ്പോൾ ഓ.ടി.പി നമ്പറും മറ്റു വിവരങ്ങളും കണ്ടിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് തന്റെ അക്കൗണ്ടിൽ നിന്ന്  2.13 ലക്ഷം രൂപ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. മണിദാസിന്റെ മൂന്ന് അക്കൗണ്ടുകളിൽ നിന്നാണ് പലപ്പോഴായി ഈ തുക നഷ്ടപ്പെട്ടത്. മൊബൈൽ ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘം കണ്ടെത്തിയതെന്നും കണ്ടെത്തി. ഇന്ത്യയിൽ നിന്ന് തന്നെയുള്ള മൊബൈൽ ഫോൺ നമ്പറിൽ നിന്നാണ് തട്ടിപ്പ് നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മണിദാസൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍