രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

അഭിറാം മനോഹർ

വ്യാഴം, 8 മെയ് 2025 (22:09 IST)
സുരക്ഷാസേനയ്ക്ക് നേരെ ജയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ ഭീകരസംഘടനകള്‍ ചാവേറാക്രമണം നടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ജമ്മു കശ്മീരിലും പഞ്ചാബിലും ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 
ബിഹാറിലും ഇത്തരത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ബി രാജേന്ദറിന്റെ ഇത്തരവിനെ തുടര്‍ന്ന് എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവധികള്‍ അടിയന്തിരമായി റദ്ദാക്കി. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍