തിരിച്ചടിയില്‍ പഠിക്കാതെ പാകിസ്ഥാന്‍, ജമ്മുവിലടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണം, 50 ഡ്രോണുകളും 8 മിസൈലുകളും വെടിവെച്ചിട്ടു
സ്ഫോടനശബ്ദങ്ങൾക്ക് മുന്നോടിയായി കൂപ് വാരയിൽ എയർ സൈറണുകൾ മുഴങ്ങി. ജമ്മുവും കൂപ് വാരയും ബ്ലാക്ക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകളെത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങൾക്ക് ഈ ഡ്രോണുകളെ പൂർണമായും വെടിവെച്ചിടാൻ സാധിച്ചതായാണ് ലഭ്യമായ വിവരങ്ങൾ. ഇന്ത്യൻ സൈനികകേന്ദ്രങ്ങൾക്ക് നേരെയും അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉധം പൂർ, ജമ്മു, അഖ്നൂർ, പത്താൻ കോട്ട് എന്നിവിടങ്ങളിലേക്ക് വൻതോതിൽ ഡ്രോണുകളെത്തി. ഇവ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങൾ വെടിവെച്ചിട്ടു.