ഓപ്പറേഷന്‍ സിന്ദൂരിനു കീഴിലുള്ള ഇന്ത്യയുടെ സൈനിക ആക്രമണത്തെ വിമര്‍ശിക്കുന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഓണ്‍ലൈനില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായതിനെ തുടര്‍ന്ന് എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു. എസ്ആര്‍എംഐഎസ്ടിയുടെ കാട്ടാങ്കുളത്തൂര്‍ കാമ്പസിലെ ഡയറക്ടറേറ്റ് ഓഫ് കരിയര്‍ സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ലോറ എസ് എന്ന പ്രൊഫസറെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇന്ത്യയുടെ ഓപറേഷനെതിരെ നിരവധി പോസ്റ്റുകളാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. ഒരു പോസ്റ്റില്‍, ഇന്ത്യന്‍ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി സൈനിക നടപടി ആസൂത്രണം ചെയ്യുന്നുവെന്ന് ലോറ ആരോപിച്ചു, മറ്റൊന്നില്‍ പാകിസ്ഥാനില്‍ നടന്നതായി പറയപ്പെടുന്ന സാധാരണക്കാരുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. കൂടാതെ അവരുടെ ഒരു സന്ദേശത്തില്‍'ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ പാകിസ്ഥാനില്‍ ഒരു കുട്ടിയെ കൊല്ലുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു... ഇത് ഒരു ഭീരുത്വ പ്രവൃത്തിയാണ്' എന്നും എഴുതിയിരുന്നു.
തുടക്കത്തില്‍ അവരുടെ വാട്ട്സ്ആപ്പ് കോണ്‍ടാക്റ്റുകള്‍ക്ക് മാത്രമേ പോസ്റ്റുകള്‍ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂവെങ്കിലും, ബിജെപി പ്രവര്‍ത്തകന്‍ ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായി. ടഞങകടഠ നെ ടാഗ് ചെയ്ത് സ്ഥാപനം അവരുടെ അഭിപ്രായങ്ങളെ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കോളേജിന്റെ നടപടിയെ പ്രശംസിച്ച് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മുന്നോട്ടു വന്നു.