അതിര്‍ത്തി കടന്നുള്ള പാക് വ്യോമാക്രമണം ഇന്ത്യ പരാജയപ്പെടുത്തിയതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കില്‍ കൂടിയും വ്യാഴാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പാക് പ്രകോപനമുണ്ടായാല്‍ അതിനനുസരിച്ചുള്ള മറുപടിയുണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനിലെ ജനങ്ങളെയോ സൈനികതാവളങ്ങളെയോ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്നും സിവിലിയന്‍സിന് നഷ്ടമുണ്ടാക്കാതെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തെതുന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇപ്പോള്‍ ജമ്മുവിലെയും ഗുജറാത്തിലെയും രാജസ്ഥാനിലെയും അതിര്‍ത്തിപ്രദേശങ്ങളില്‍ പാകിസ്ഥാന്‍ മുന്നോട്ട് പോയതോടെ ഇന്ത്യയും ശക്തമായ ആക്രമണം നടത്തുമെന്ന് ഉറപ്പാണ്. ഡ്രോണുകള്‍ ഉപയോഗിച്ചാകുമോ മിസലുകള്‍ ഉപയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോകം ഒന്നടങ്കം. സ്‌കാല്പ്, ഹാമ്മര്‍,ബ്രഹ്മോസ് അടക്കം ശക്തമായ ക്രൂയിസ് മിസൈലുകളുടെ ശേഖരമാണ് ഇന്ത്യക്കുള്ളത്.
Scalp Missiles
SCALP (Storm Shadow) - ഉന്നത സ്റ്റെല്‍ത്ത് ക്രൂയിസ് മിസൈല്‍
റേഞ്ച്: 290-500 കിലോമീറ്റര്‍ (അപ്‌ഗ്രേഡ് ചെയ്ത പതിപ്പുകള്‍)
പ്രത്യേകതകള്‍:
ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്' തത്വം: ഫയര്‍ ചെയ്ത ശേഷം മിസൈല്‍ സ്വയം ലക്ഷ്യം കണ്ടെത്തുന്നു.ഉയര്‍ന്ന വേഗത: എതിരാളിക്ക് പ്രതിരോധിക്കാന്‍ സമയം ലഭിക്കാത്ത വിധം.
മള്‍ട്ടി-പ്ലാറ്റ്‌ഫോം: കര, കപ്പല്‍, വിമാനം എന്നിവയില്‍ നിന്ന് ഫയര്‍ ചെയ്യാം.
200-300 കിലോഗ്രാം പരമ്പരാഗത വാര്‍ഹെഡ് വഹിക്കുന്നു.
ഇന്ത്യയുടെ ഉപയോഗം: ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയില്‍ BRAHMOS പ്രവര്‍ത്തനക്ഷമമാണ്.