കൊല്ലം: പോസ്റ്റ് ഓഫീസ് റോവിംഗ്സ് ബാങ്കിൽ നിക്ഷേപിക്കാൻ ജനം നൽകിയ പണം തട്ടിയെടുത്ത മഹിളാ പ്രധാൻ ഏജൻ്റും സി.പി.എം ആശ്രാമം ശാഖാ കമ്മിറ്റി അംഗവുമായ ഷൈലജയെ പോലീസ് അറസ്റ്റ് ചെയ്തു. തപാൽ വകുപ്പിൻ്റെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഉളിയക്കോവിൽ സ്വദേശിയായ ഷൈലജ നിക്ഷേപകരിൽ നിന്ന് 2017 മുതൽ 2022 വരെയുള്ള കാലയളവിൽ സമാഹരിച്ച തുകയാണ് പോസ്റ്റ് ഓഫീസിൽ അടയ്ക്കാതെ തട്ടിപ്പ് നടത്തിയത്. എന്നാൽ എത്ര തുക ആ രിൽ നിന്നൊക്കെ പിരിച്ചു, എത്രത്തോളം തട്ടിപ്പ് നടത്തി എന്നത് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല.
ഒരു വർഷം മുമ്പ് ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ഡെപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച പരാതി പോലീസിനു കൈമാറിയെങ്കിലും ഏറെ കാതോമസ് വരുത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടെ പ്രതി പരാതിക്കാരായ ചില സ്ത്രീകൾക്ക് പണം മടക്കി നൽകി കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും ആരോപണമുണ്ട്.