ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 269 പഞ്ചായത്തുകള്‍

എ കെ ജെ അയ്യര്‍
വെള്ളി, 18 ഡിസം‌ബര്‍ 2020 (10:30 IST)
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത 269 പഞ്ചായത്തുകളാണ് സംസ്ഥാനത്തുള്ളത്. ഭരണം പിടിക്കാന്‍ മൂന്നു മുന്നണികളും തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഇതിനായി. സ്വാതന്ത്രക്കും മുന്നണി വിമതന്മാര്‍ക്കും ഇത് മികച്ച നേട്ടം ഉണ്ടാക്കാനാവും എന്നാണ് നിലവിലെ സൂചനകള്‍. ചില സ്ഥലത്ത് മേയര്‍ സ്ഥാനം വരെ എതിര്‍ മുന്നണിയിലെ  വിമത സ്ഥാനാര്‍ത്ഥിയായി വിജയിച്ച ആള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
ഇത്തരത്തില്‍ ആകെയുള്ള 269 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് 107 സ്ഥലങ്ങളില്‍ വലിയ കക്ഷി എന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതെ സമയം യു.ഡി.എഫിന് 123 പഞ്ചായത്തുകളില്‍ വലിയ കക്ഷിയാകാന്‍ കഴിഞ്ഞു. ഇതിനൊപ്പമില്ലെങ്കിലും എന്‍.ഡി.എ ക്ക് 19 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നില കൈവരിക്കാന്‍ കഴിഞ്ഞു.
 
ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ ഇടതു മുന്നണി 407 സ്ഥലത്ത് ഭരണം ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും ഇവര്‍ മൊത്തത്തില്‍ 541 സ്ഥലങ്ങളില്‍ മുന്നിലെത്തിയിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയാവട്ടെ മൊത്തത്തില്‍ 375 സ്ഥലത്തു മുന്നില്‍ വന്നെങ്കിലും ഭരണം ഉറപ്പിച്ചത് 252 എന്നതില്‍ മാത്രമാണ്. എന്നാല്‍ ബി.ജെ.പി 23 സ്ഥാനത്ത് മാത്രമാണ് മുന്നില്‍ വന്നത്. അതില്‍ തന്നെ കേവലം 4 ഗ്രാമ പഞ്ചായത്തുകളില്‍ മാത്രമാണ് ഭരണം ലഭിക്കുക. ഇതാണ് ഇപ്പോള്‍ സ്വാതന്ത്രന്മാര്‍ക്കും വിമതന്മാര്‍ക്കും ബമ്പര്‍ അടിക്കാന്‍ ഇരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article