കിഴക്കമ്പലത്ത് പോളിങ് ബൂത്തിൽ മർദ്ദനമേറ്റ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ നൽകി ട്വെന്റി 20

വ്യാഴം, 17 ഡിസം‌ബര്‍ 2020 (19:34 IST)
കിഴക്കമ്പലത്ത് വോട്ടെടുപ്പ് ദിവസം പോലിങ് ബൂത്തിൽ വെച്ച് മർദ്ദനമേറ്റിട്ടും മടങ്ങിയെത്തി വോട്ട് രേഖപ്പെടുത്തിയ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ച് ട്വെന്റി 20. വയനാട് സ്വദേശികളും 14 വര്‍ഷമായി കിഴക്കമ്പലത്ത് താമസക്കാരുമായ പ്രിന്റു, ബ്രിജിത്ത ദമ്പതിമാര്‍ക്കാണ് ഒരുലക്ഷം രൂപയുടെ ചെക്ക് ട്വന്റി-20 കൈമാറിയത്.
 
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ദമ്പതികൾ എത്തിയപ്പോൾ സിപിഎം പാർട്ടി പ്രവർത്തകരിൽ നിന്നും പ്രിന്റുവിനും ബ്രിജിത്തയ്ക്കും ആക്രമണമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയ ഇരുവരും ഉച്ചയ്ക്കു ശേഷമെത്തി പോലീസ് സഹായത്തോടെ വോട്ട് ചെയ്യുകയായിരുന്നു.
 
വാടകയ്‌ക്ക് താമസിക്കുന്നവരെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കില്ലെന്നും വോട്ട് രേഖപ്പെടുത്താന്‍ ആധാര്‍ കാര്‍ഡ് മതിയാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ഡ് വേണമെന്നും പറഞ്ഞായിരുന്നു ഇവരെ പാർട്ടി പ്രവർത്തകർ കയ്യേറ്റം ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍