ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 14 ഓഗസ്റ്റ് 2025 (16:30 IST)
ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ നടി മിനു മുനീര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് പോലീസ് ആണ് നടിയെ ആലുവയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു നടിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് രാവിലെ ചെന്നൈയില്‍ എത്തിച്ചു. സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധുവിനെ തമിഴ്‌നാട്ടിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചു എന്നാണ് പരാതി.
 
ചെന്നൈ തിരുമംഗലം പോലീസാണ് കേസെടുത്തത്. 2014ലാണ് സംഭവം നടന്നതെന്നാണ് വിവരം. നേരത്തെ നാടന്‍ ബാലചന്ദ്രമേനോന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ നടി മിനു മുനീര്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ തെളിവില്ലെന്ന് കണ്ടാണ് കോടതി കേസ് അവസാനിപ്പിച്ചത്.
 
ബാലചന്ദ്രമേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയന്‍പിള്ളരാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെ നടി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍