സ്വന്തം ആരാധകന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ഹർഷാദ് പികെ എന്ന ആരാധകനാണ് ബൈക്ക് ആക്സിഡന്റിനെ തുടർന്ന് മരിച്ചത്. 'ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. അദ്ദേഹം സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു' എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും ദുൽഖർ പോസ്റ്റിൽ പറയുന്നു. ദുൽഖറിന്റെ പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയായണ് ലഭിക്കുന്നത്. ഇത് പോസ്റ്റ് ചെയ്യാൻ കാണിച്ച വലിയ മനസ്സിന് പലരും നന്ദി അറിയിക്കുന്നുണ്ട്.