മമ്മൂക്കയുടെ അനുഗ്രഹവും ദുൽഖറിന്റെ വാക്കുകളും മറക്കാനാകില്ല: സുചിത്ര മോഹൻലാൽ പറയുന്നു

വെള്ളി, 2 ഫെബ്രുവരി 2018 (15:34 IST)
പ്രണവ് മോഹൻലാൽ നായകനായ 'ആദി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 8 കോടിയോളം സ്വന്തമാക്കി കഴിഞ്ഞു. ആദിയുടെ വിജയം കേക്ക് മുറിച്ചാണ് മോഹൻലാൽ ആഘോഷിച്ചത്. 
 
മകന്റെ വിജയത്തില്‍ ഏറെ അഭിമാനിക്കുകയാണെന്ന് താനെന്ന് സുചിത്ര മോഹൻലാൽ പറയുന്നു. ഇപ്പോള്‍ മറ്റെന്തിനേക്കാളും തനിക്ക് അഭിമാനം പ്രണവിന്റെ അമ്മ എന്നറിയപ്പെടുന്നതിലാണെന്ന് അവർ പറയുന്നു. പ്രണവിന്റെ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതൽ ടെന്‍ഷന്‍ അടിച്ചത് മോഹൻലാൽ ആയിരുന്നുവത്രേ. 
 
'അപ്പുവിന്റെ സിനിമ റിലീസ് ചെയ്യാൻ അടുക്കുംതോറും മറ്റെന്ത് വിഷയത്തേക്കാളും ടെൻഷനിലായിരുന്നു ലാലേട്ടൻ' എന്ന് സുചിത്ര പറയുന്നു.  ഞങ്ങളുടെ കുടുംബത്തില്‍ ഇതു വലിയ ആഘോഷം തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദർശൻ പറഞ്ഞിരുന്നു അപ്പു നല്ലൊരു നടനാകുമെന്ന്. മമ്മൂക്ക അവനെ അനുഗ്രഹിച്ചു. അവന് ആശംസ അറിയിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ദുൽഖര്‍ എഴുതിയ വാക്കുകള്‍ മറക്കാനാവില്ല. അവരെല്ലാം അവന്റെ കൂടെ നില്‍ക്കുന്നുവെന്ന കാര്യം വലിയ സന്തോഷമാണ് തരുന്നത്. സുചിത്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍