നല്ല റോളുണ്ടെന്ന് പറഞ്ഞായിരിക്കും വിളിക്കുക; പക്ഷേ അവരുടെ ആവശ്യം മറ്റൊന്നായിരിക്കും - യുവനടിക്കും പറയാനുണ്ട് ചില കാര്യങ്ങള്‍ !

വ്യാഴം, 1 ഫെബ്രുവരി 2018 (16:29 IST)
നീണ്ട ഇടവേളയ്ക്കു ശേഷമാണ് നടി സാധിക വീണ്ടും സിനിമയിലേയ്ക്കു തിരിച്ചെത്തിയത്. ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിനു ശേഷം സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്. ഇപ്പോള്‍ ഇതാ സിനിമയിലേയ്ക്കു മടങ്ങി വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് സാധിക.
 
നല്ല റോളുകളുണ്ടെന്നു പറഞ്ഞാണു പലരും വിളിക്കാറുള്ളതെന്ന് താരം പറയുന്നു. എങ്കിലും പലരുടേയും ആവശ്യം മറ്റൊന്നാണ്. സംവിധായകനു വലിയ താല്‍പ്പര്യം ഉണ്ട് എന്നെല്ലാം അവര്‍ തുറന്നു പറഞ്ഞു കളയും. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സംവിധായകന്‍ അറിഞ്ഞിരിക്കാന്‍ പോലും സാധ്യതയില്ലെന്നും സാധിക പറയുന്നു. 
 
താന്‍ ഒറ്റക്കാണു ലൊക്കേഷനിലേക്കുപോലും പോകാറുള്ളത്. നമ്മളെ നമ്മള്‍ തന്നെ നോക്കിയാല്‍ മതി. എന്തുകൊണ്ടാണ് സിനിമയിലേയ്ക്കു മടങ്ങി വന്നതെന്ന് പലരും ചോദിക്കാറുണ്ട്. അതിന് തനിക്ക് വ്യക്തമായ കാരണങ്ങളുണ്ട്. അതിലും പ്രധാനമാണ് സിനിമ മേഖലയൊട്ടാകെ സ്ത്രീ സുരക്ഷയ്ക്കു പ്രധാന്യം കൊടുത്തു തുടങ്ങിയതെന്നും സാധിക പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍