‘ആദി’ മോഷ്ടിച്ചത് ? സംവിധായകന്‍ ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു !

വ്യാഴം, 1 ഫെബ്രുവരി 2018 (15:16 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി എന്ന ചിത്രം കോപ്പിയടിയാണെന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ജീത്തു ജോസഫ്. താന്‍ ആലോചിച്ചെടുത്ത തന്റെ സ്വന്തം കഥയാണ് ആദി. ആ സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണമൊന്നും തനിക്കറിയില്ല. കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദി എന്ന കഥ മനസ്സിലേക്ക് വരുന്നതെന്നും ജീത്തു പറയുന്നു. 
 
കോളേജില്‍ പഠിക്കുന്ന കാലത്ത് പാര്‍ക്കൗര്‍ എന്താണെന്ന് തനിക്കറിയില്ലായിരുന്നു. അതിനാല്‍ നല്ല സ്റ്റാമിനയുള്ള ഒരു ക്രോസ് കണ്ട്രി അത്ലറ്റിക് ആയിരുന്നു തന്റെ മനസ്സിലുണ്ടായിരുന്നത്. അത്തരമൊരു ചെറുപ്പക്കാരന്‍ വേറെ നഗരത്തില്‍ എത്തുന്നു. പിന്നീട് അയാള്‍ ഒരു പ്രശ്നത്തില്‍ പെടുന്നു. അവന്‍ വലിയ ഓട്ടക്കാരനായതിനാല്‍ അവനെ ആര്‍ക്കും പിടിക്കാന്‍ കഴിയുന്നില്ല, അത്തരമൊരു കഥ വികസിപ്പിച്ചെടുത്തതാണ് ആദിയെന്നും ജീത്തു പറയുന്നു.
 
ഒരു സിനിമ ഹിറ്റായാലോ നല്ലൊരു സിനിമയുടെ പ്രദര്‍ശന സമയത്തോ ആ ചിത്രം കോപ്പിയടിയാണെന്ന വിവാദവുമായി വരുന്ന പല ആളുകളുമുണ്ടെന്ന് പാപനാശം ചെയ്യുന്ന സമയത്ത് കമല്‍ഹാസന്‍ സാര്‍ പറഞ്ഞിരുന്നുവെന്നും ജീത്തു പറയുന്നു. ആദിയെന്ന ചിത്രം കോപ്പിയടിയാണെന്ന ആരോപണവുമായി തിരുവനന്തപുരം സ്വദേശിയായ ഒരു കഥാകൃത്താണ് രംഗത്ത് എത്തിയിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍