സിപിഎമ്മിൽ വിശ്വാസമില്ല, അച്ഛനേയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്ന് അനുപമ

Webdunia
ഞായര്‍, 24 ഒക്‌ടോബര്‍ 2021 (07:53 IST)
തിരുവനന്തപുരം: അമ്മ‌യറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിപിഎമ്മിനെതിരെ പരാതിക്കാരിയായ അമ്മ അനുപമ. സിപിഎം ഇപ്പോൾ നൽകുന്ന പിന്തുണയിൽ വിശ്വാസമില്ലെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനെയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
 
'എന്റെ അച്ഛനും അമ്മയും ഇപ്പോഴും പാർട്ടിയിലിരിക്കുന്നു, പുതിയ ഓരോ സ്ഥാനങ്ങൾ അവർക്ക് ലഭിക്കുന്നു. ആ സ്ഥാനങ്ങളിൽ നിന്ന് അവർ ഇപ്പോഴും തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ആ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ത‌ത്‌കാലമെങ്കിലും അവരെ സസ്‌പെൻഡ് ചെയ്യുകയെങ്കിലും ചെയ്‌തുകൊണ്ടാണ് സിപിഎം എന്നോടുള്ള പിന്തുണ അറിയിക്കേണ്ടത്. അനുപമ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article