ഇന്ധനവില ഇന്നും ഉയർന്നതോടെ സംസ്ഥാനത്ത് പെട്രോൾ വില 110 കടന്നു.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണു കൂട്ടിയത്. തിരുവനന്തപുരം പാറശാലയിൽ പെട്രോൾ വില ലീറ്ററിന് 10.10 രൂപയായി. 103.77 ആണ് ഡീസൽ വില.
ഒരുമാസത്തിനിടെ ഡീസലിന് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ് ഉയർന്നത്.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 2018നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്.ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് ഉൽപാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.