ഓക്ടോബര്‍ 27വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

ശനി, 23 ഒക്‌ടോബര്‍ 2021 (19:02 IST)
ഓക്ടോബര്‍ 27വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ നാളെയും ശക്തമായ മഴയുണ്ടാന്‍ സാധ്യതയുണ്ട്. ഓക്ടോബര്‍ 26നും ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതായി അറിയിപ്പുണ്ട്. 
 
അപകടകരമായ വീടുകളിലോ സാഹചര്യങ്ങളിലോ കഴിയുന്നവര്‍ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍