കൊവിഡ് പരിശോധിക്കാന്‍ പറഞ്ഞതില്‍ പ്രകോപിതരായി ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ച ശേഷം ഒളിവിലായിരുന്ന യുവാക്കള്‍ പിടിയില്‍. തൊടുപുഴ കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ ജോബിന്‍(21), കുമാരമംഗലം ഉരിയരിക്കുന്ന് മേക്കുഴിക്കാട്ട് അഖില്‍(21) വലിയപാറയില്‍ വിനില്‍കുമാര്‍(22) എന്നിവരാണ് അറസ്റ്റിലായത്. പനിബാധിച്ച സുഹൃത്തുമായി ഇവര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു.