വിവാഹം കഴിഞ്ഞിട്ട് ഒരു മാസം, ഫോണ്‍ വാങ്ങാന്‍ പതിനേഴുകാരന്‍ ഭാര്യയെ വിറ്റു !

സിആര്‍ രവിചന്ദ്രന്‍

ശനി, 23 ഒക്‌ടോബര്‍ 2021 (13:47 IST)
17കാരന്‍ തന്റെ വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും 26കാരിയായ ഭാര്യയെ 55കാരന് വിറ്റു. ഒഡിഷയിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയായ 55കാരന് ഭാര്യയെ വിറ്റതില്‍ ഒഡിഷ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹം. ആഗസ്റ്റില്‍ ഇഷ്ടിക ചൂളയിലെ ജോലിക്കായി ഇരുവരും റായിപൂര്‍ വഴി രാജസ്ഥാനില്‍ എത്തുകയായിരുന്നു. ജോലി കിട്ടി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ബാരന്‍ ജില്ലയിലെ 55കാരന് 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ വിറ്റത്. 
 
മധ്യപ്രദേശ് അതിര്‍ത്തിയില്‍ നിന്നും 26കാരിയെ പൊലീസ് രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട് ഫോണ്‍ വാങ്ങുന്നതിനുവേണ്ടിയാണ് യുവാവ് ഭാര്യയെ വിറ്റത്. സംഭവത്തിനു ശേഷം നാട്ടില്‍ എത്തിയ യുവാവ് വീട്ടുകാരോട് ഭാര്യ തന്നെ ഉപേക്ഷിച്ചെന്നാണ് പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍