ആളുകള്‍ ഇപ്പോഴും കൊവിഡിനെ നിസാരമായാണ് കാണുന്നതെന്നും മാസ്കില്ലാത്ത നിരവധിപേരെ ഞാന്‍ കാണാറുണ്ടെന്നും സിനിമാ താരം സോനു സൂദ്. 'നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല, രാജ്യത്തെ എല്ലാവരും കൊവിഡിനെതിരായ വാക്സിന് സ്വീകരിക്കേണ്ടതുണ്ട്. ഇത് നമ്മുടെ സുരക്ഷയ്ക്കുവേണ്ടി മാത്രമല്ല, നമ്മുടെ കുടുംബത്തിലുള്ളവരുടേയും നമ്മള് സ്നേഹിക്കുന്നവരുടേയും സുരക്ഷയ്ക്കുവേണ്ടിയാണ്.'- അദ്ദേഹം പറഞ്ഞു.