സ്മാര്‍ട്ട് ഫോണില്‍ ആവശ്യത്തിന് സ്‌പേസ് ഇല്ലേ?, ഗൂഗിളിന്റെ പുതിയ ഡിലീറ്റ് പോളിസി അറിഞ്ഞോ!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 22 ഒക്‌ടോബര്‍ 2021 (18:44 IST)
പലതരത്തിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സ്റ്റോറേജ് 128ജിബിയോ 64 ജിബിയോ ഉള്ള ഫോണാണ് നിങ്ങളുടേതെങ്കില്‍ നല്ലൊരു ഗെയിം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഔട്ട് ഓഫ് സ്റ്റോറേജ് എന്ന മെസേജ് നോട്ടിഫിക്കേഷനില്‍ വരുന്നതുകാണാം. എന്നാല്‍ ചില എളുപ്പവഴികളിലൂടെ നിങ്ങളുടെ സ്റ്റോറേജ് മെച്ചപ്പെടുത്താന്‍ സാധിക്കും. ഇതിനായി ഗൂഗിള്‍ ഒക്ടോബര്‍ 13ന് ഡ്രൈവ് ഫയലുകളില്‍ പുതിയ ഡിലീറ്റ് പോളിസി കൊണ്ടുവന്നിട്ടുണ്ട്. 
 
ഇതിനായി ആദ്യം സ്മാര്‍ട് ഫോണിന്റെ സെറ്റിങ്ങില്‍ പോകണം. ശേഷം സെലക്ട് സ്റ്റോറേജ് തിരഞ്ഞെടുക്കുക. ഇതില്‍ നിങ്ങള്‍ക്ക് ഫയലുകളുടെ എണ്ണവും ബാക്കിയുള്ള സ്‌പേസും കാണാന്‍ സാധിക്കും. ഇതില്‍ ഫ്രീ അപ് സ്‌പേസ് എന്ന ഓപ്ഷന്‍ കാണും. അതില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ റിമൂവ് ഐറ്റംസ് എന്ന ഓപ്ഷന്‍ ഉണ്ടാകും. ഇതില്‍ നിന്നും നമുക്ക് ഉപയോഗം കുറഞ്ഞ ആപ്പുകളും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഫയലുകളും ഉണ്ടാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍