95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. കുറച്ചുപേര്‍ മാത്രമേ നാലുവീലുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നുള്ളു അതിനാല്‍ 95ശതമാനത്തോളം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തു നോക്കിയാല്‍ ഉത്തര്‍പ്രദേശില്‍ ഇന്ധനവില കുറവാണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.