സിറിയയില്‍ കാടിന് തീയിട്ട 24പേരെ പരസ്യമായി തൂക്കിക്കൊന്നു. 2020ഒക്ടോബറിലാണ് സിറിയയില്‍ ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി കത്തി നശിച്ച സംഭവം ഉണ്ടായത്. തീ പടര്‍ന്നത് നിരവധി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്ക് ഭീഷണിയായിരുന്നു. തീപിടുത്തത്തില്‍ മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെ തീവ്രവാദി ആക്രമണമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളായ ലതാകിയയിലും മധ്യ പ്രവിശ്യയായ ഹോംസിലും തീ വ്യാപക നാശനഷ്ടം ഉണ്ടാക്കിയിരുന്നു. വിചാരണയില്‍ 24പേരും കുറ്റം സമ്മതിച്ചതായി നീതിന്യായ വകുപ്പ് അറിയിച്ചു.