വി മുരളീധരന് വധഭീഷണി; സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ കസ്റ്റഡിയിൽ

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (15:36 IST)
കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വധഭീഷണിയെന്ന് ആരോപണം. സംഭവത്തിൽ കോഴിക്കോട് കുളത്തറ സ്വദേശി ബാദൽ എന്നയാൾ പൊലീസ് കസ്റ്റഡിയിലായി.
 
സെൻട്രല്‍ എക്സൈസ് ഇൻസ്പെക്ടറാണ് കസ്റ്റഡിയിലുള്ളത്. ഇദ്ദേഹത്തെ സ്പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇദ്ദേഹത്തിന് സിം കാർഡ് എടുത്തു നൽകിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഭീഷണിസന്ദേശം വന്നത്. ഇന്നലെ രാത്രിയിൽ ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.
 
രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ പാർലമെന്ററി-വിദേശകാര്യ സഹമന്ത്രിയായി മെയ് 30 നാണ് രാജ്യസഭാ എംപിയായ മുരളീധരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article