ഒടുവിൽ കുറ്റസമ്മതം നടത്തി; വേണ്ടിയിരുന്നില്ല, അത് തെറ്റായി പോയെന്ന് വി മുരളീധരൻ

വെള്ളി, 23 നവം‌ബര്‍ 2018 (08:31 IST)
ശബരിമല കേസിൽ ബിജെപിക്കും പണ്ഡിതന്മാരായ ജഡ്ജിമാർക്കും തെറ്റുപറ്റിയതായി വി മുരളീധരൻ എം പി. സ്ത്രീകളടക്കമുള്ളവർ വിധിക്കെതിരെ രംഗത്ത് വന്നതോടെയാണ് വിധിയിൽ തെറ്റുണ്ടെന്ന് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കും ബോധ്യമാകുന്നതെന്ന് അദ്ദേഹം ഓച്ചിറയിൽ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
 
ബരിമല വിധിയെ ആദ്യം സ്വാഗതംചെയ്തത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. വിധിയിൽ അപാകമുണ്ടെന്ന് തോന്നിയതുകൊണ്ടാകണം പുനഃപരിശോധനാ ഹർജി പരിഗണിക്കാമെന്ന് കോടതി തീരുമാനിച്ചത്. പ്രതിഷ്ഠയുടെ താന്ത്രികമായ വിധിമാറ്റാൻ കോടതിക്ക്‌ അധികാരമില്ല.
 
ശബരിമലയിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇപ്പോൾ പലവിധ നിയന്ത്രണങ്ങളുമായി സർക്കാർ മുന്നിട്ടിറങ്ങിയത്. സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടിരുന്നെങ്കിൽ ഇപ്പോഴുള്ള മോശം സാഹചര്യം അവിടെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍