അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത: വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ

ശ്രീനു എസ്
ചൊവ്വ, 11 മെയ് 2021 (15:53 IST)
അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്. വെള്ളിയാഴ്ചമുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 16ഞായറാഴ്ച ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ഇതേതുടര്‍ന്ന് കേരള തീരത്ത് മെയ് 14 വെള്ളിയാഴ്ച മുതല്‍ മത്സ്യബന്ധനം മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്.
 
14, 15 തിയതികളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article