പോലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 11 മെയ് 2021 (15:30 IST)
കൊല്ലം: കോവിഡ് മഹാമാരി സമയത്ത് പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവ് മുങ്ങിമരിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. നീരാവില്‍ സ്വദേശി പ്രവീണ്‍ (41) ആണ് മരിച്ചത്.  
 
കൊല്ലം ബൈപ്പാസിനടുത്ത് നീരാവില്‍ പാലത്തിനു താഴെ ചൂണ്ടയിടുകയായിരുന്നു പ്രവീണ്‍. ഈ സ്ഥലത്ത് ലോക് ഡൗണ്‍ കാലമായതിനാല്‍ ചീട്ടുകളിയും ചൂണ്ടയിടലും പതിവാണെന്നും പരാതി ഉയര്‍ന്നിരുന്നു. അതിനിടെയാണ് പോലീസ് ഇവിടെ എത്തിയപ്പോള്‍ പ്രവീണ്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ കായലില്‍ ചാടിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article