ഇംഗ്ലണ്ട് പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് മുന്നറിയിപ്പുമായി ബിസിസിഐ. കൊവിഡ് വ്യാപന സാഹചര്യത്തിൽ താരങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നാണ് ബിസിസിഐ നിർദേശം. ഒരു കാരണവശാലും വൈറസ് ബാധയേൽക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും പര്യടനത്തിന് മുംബൈയിൽ നടത്തുന്ന കൊവിഡ് ടെസ്റ്റിൽ പോസിറ്റീവാകുന്നവരെ പര്യടനത്തിൽ നിന്നും പുറത്താക്കുമെന്നും ബിസിസിഐ അറിയിച്ചു.