ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യൻ യുവനിര, സഞ്ജുവിനും ഇഷാൻ കിഷനും അവസരം ലഭിച്ചേക്കും

തിങ്കള്‍, 10 മെയ് 2021 (20:18 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പിന്നാലെ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിരയായിരിക്കും പങ്കെടുക്കുക എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ജൂലൈയിൽ നടക്കുന്ന പരമ്പരയിൽ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണുണ്ടാവുക.
 
സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാലാണ് പര്യടനത്തിൽ യുവതാരങ്ങളെ ബിസിസിഐ പരിഗണിക്കുന്നത്. മലയാളി താരം സഞ്ജു സാംസണിനും മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷനും ടൂർണമെന്റിൽ അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
 
ഐപിഎല്ലില്‍ തിളങ്ങിയ ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍,ദേവ്ദത്ത് പടിക്കല്‍,പൃത്ഥ്വി ഷാ,രാഹുല്‍ ചഹാര്‍,ദീപക് ചഹാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അവസരം നല്‍കിയേക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍