വളർന്നു വരുന്ന താരമാണ് പൃഥ്വി ഷാ, ബിസിസിഐയുടെ തീരുമാനം കടുപ്പമായി പോയെന്ന് ആശിഷ് നെഹ്‌റ
ഞായര്‍, 9 മെയ് 2021 (15:24 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പൃഥ്വി ഷായെ ഒഴിവാക്കിയ ബിസിസിഐ തീരുമാനത്തെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ. ഒരു ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ തുടരെ ഒഴിവാക്കപ്പെടുന്ന നടപടി കടുപ്പമാണെന്നും നെഹ്‌റ പറഞ്ഞു.
അഡലെയ്‌ഡ് ടെസ്റ്റിൽ കളിക്കുമ്പോൾ 30-40 ടെസ്റ്റ് കളിച്ചതിന്റെ ഒരു അനുഭവസമ്പത്ത് പൃഥ്വി ഷായ്‌ക്കില്ല. ഒരു യുവതാരത്തിന് ആദ്യഘട്ടങ്ങളിൽ പ്രയാസങ്ങളുണ്ടാകാം എന്നാൽ ഒരു ടെസ്റ്റിന്റെ പേരിൽ അവനെ വീണ്ടും ഒഴിവാക്കുന്നത് കടുപ്പമേറിയതാണ് നെഹ്‌റ പറഞ്ഞു.
ഈ വർഷം ഇന്ത്യയ്‌ക്ക് ടെസ്റ്റ് പരമ്പരകൾ ചുരുക്കമാണെന്നിരിക്കെ പൃഥ്വി ഷായ്‌ക്ക് ഇന്ത്യൻ ടീമിലെത്താൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരുമെന്നും നെഹ്‌റ പറഞ്ഞു.