വീട്ടുകാര്‍ക്ക് കോവിഡ് പകരാതിരിക്കാന്‍ യുവാവ് തൊഴുത്തില്‍ താമസിച്ചെങ്കിലും മരിച്ചു

എ കെ ജെ അയ്യര്‍

ചൊവ്വ, 11 മെയ് 2021 (14:57 IST)
കൊച്ചി: കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് കോവിഡ് പകരാതിരിക്കാന്‍ യുവാവ് തൊഴുത്തില്‍ താമസിച്ചെങ്കിലും മരിച്ചു. കിഴക്കമ്പലം മാലയിടാന്‍ തുരുത്ത് മാന്താട്ടില്‍ എം.എന്‍.ശശി എന്ന സാബു (38) ആണ് മരിച്ചത്.
 
സാബുവിന് കഴിഞ്ഞ 27 നാണു കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കുടുംബത്തില്‍ പ്രായമായ മാതാവും രോഗിയായ സഹോദരനും ഭാര്യ, മകന്‍ എന്നിവരും ഉണ്ടായിരുന്നതിനാല്‍ മറ്റുള്ളവരുടെ സുരക്ഷയെ കരുതി പശുക്കളൊന്നും ഇല്ലാതിരുന്ന തൊഴുത്തില്‍ താമസിക്കാന്‍ തീരുമാനിച്ചു.
 
എന്നാല്‍ ഇയാള്‍ക്ക് പിന്നീട് കടുത്ത ന്യൂമോണിയ ബാധിച്ചു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ സാബുവിനെ തൃപ്പൂണിത്തുറ എഫ്.എല്‍.ടി.സി യിലേക്ക് മാറ്റി. എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍