പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,29,942
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,29,942 പേര്‍ക്കാണ്. നാലുലക്ഷത്തോളം പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 3,56,082 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 3876 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 2,29,92,517 ആയിട്ടുണ്ട്. ആകെ മരണ സംഖ്യ 2,49,992 ആയി ഉയര്‍ന്നു. നിലവില്‍ 37.15 ലക്ഷത്തിലധികം സജീവ കേസുകളാണ് രാജ്യത്തുള്ളത്. 17.27 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.