എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

ശ്രീനു എസ്

ചൊവ്വ, 11 മെയ് 2021 (10:52 IST)
എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. തൃശ്ശൂരിലെ അശ്വിനി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനുമായിരുന്നു. കഴിഞ്ഞ ദിവസമാണ് പനിയെ തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മാടമ്പിന്റെ ആദ്യ നോവലായ അശ്വത്ഥാമാവ് കെആര്‍ മോഹനന്‍ സിനിമയാക്കിയിരുന്നു. ഇതില്‍ മാടമ്പ് തന്നെയായിരുന്നു നായകവേഷം ചെയ്തത്. ആറാം തമ്പുരാന്‍, പൈതൃകം, ആനച്ചന്തം, അഗ്‌നിസാക്ഷി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 
 
ഭ്രഷ്ട്, അശ്വത്മാവ്, മഹാപ്രസ്ഥാനം എന്നിവയാണ് പ്രശസ്ത കൃതികള്‍. സാഹിത്യ അക്കാദമി ജേതാവായ മാടമ്പ് കുഞ്ഞുകുട്ടന്‍ 2001ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍