ഓപ്പറേഷന്‍ സമുദ്ര സേതു2: 40മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ത്രികാണ്ട് മുംബൈയില്‍ എത്തി

ശ്രീനു എസ്

ചൊവ്വ, 11 മെയ് 2021 (10:00 IST)
ഓപ്പറേഷന്‍ സമുദ്ര സേതു2ന്റെ ഭാഗമായി ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) ക്രയോജനിക് കണ്ടൈനറുകളുടെ കയറ്റുമതി   വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഖത്തറിലെ ഹമദ് തുറമുഖത്ത് നിന്ന് മുംബൈയിലേക്ക് ഇന്ത്യന്‍നാവിക സേനയുടെ കപ്പല്‍ ത്രികാണ്ടിനെ വിന്യസിസിച്ചിരുന്നു. 40 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജനുമായി മെയ് 05 ന് ഖത്തറില്‍ പ്രവേശിച്ച കപ്പല്‍ മെയ് 10 ന് മുംബൈയില്‍ എത്തി. കോവിഡ് -19 മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനുള്ള ഫ്രഞ്ച് ദൗത്യത്തിന്റെ ഭാഗമാണ് ഈ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ എത്തിയത്. 
 
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഇന്തോ-ഫ്രഞ്ച് സംരംഭം അടുത്ത രണ്ട് മാസത്തിനുള്ളില്‍ 600 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍  ഇന്ത്യയിലേക്ക് അയച്ചേക്കും. ആദ്യമായി എത്തിയ മെഡിക്കല്‍ ഓക്‌സിജന്‍  മഹാരാഷ്ട്ര സംസ്ഥാനത്തിനു കൈമാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍