കൊവിഡ്: തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്

ചൊവ്വ, 11 മെയ് 2021 (10:34 IST)
കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചെങ്കല്‍, കുറ്റിച്ചല്‍, പാറശ്ശാല, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ പൂര്‍ണമായും കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മേലാംകോട് എന്നി പ്രദേശങ്ങളെയും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു.
 
 
അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 3,494 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,696 പേര്‍ രോഗമുക്തരായി. 38,870 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27 ശതമാനമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 3,231 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍