ഇന്ത്യന്‍ കൊറോണ വകഭേദം ലോകത്തിന് ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന. ബി 1617 എന്ന വകഭേദം ആളുകളിലേക്ക് വേഗത്തിലാണ് പടരുന്നതെന്നും ഇതുമൂലം മറ്റുരാജ്യങ്ങളും ആശങ്കയിലാണെന്നും സംഘടന പറഞ്ഞു. ആദ്യം പടര്‍ന്നുപിടിച്ച വൈറസിനെക്കാളും ഇത് ഭയപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.