കൊവിഡ് 19 ബാധിതനായ വിദേശി കുട്ടനെല്ലുർ ഉത്സവത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്, നാട്ടുകാർകൊപ്പം ടിക്ടോക് വീഡിയോ

അഭിറാം മനോഹർ
തിങ്കള്‍, 16 മാര്‍ച്ച് 2020 (10:25 IST)
കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ബ്രിട്ടീഷ് പൗരൻ മാർച്ച് എട്ടിന് തൃശൂരിലെ വിവിധയിടങ്ങളിൽ എത്തിയിരുന്നതായി ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞു. ഇയാൾ മാർച്ച് 8 ന് തൃശൂരിലെ കുട്ടനെല്ലൂരിലെ ഉത്സവത്തിൽ പങ്കെടുത്തു. ഇതിനിടെ നാട്ടുകാരിൽ പലരോടൊപ്പവും ഇയാൾ സെൽഫിയെടുത്തു. സ്ത്രീകളടക്കം പലരും ഇയാൾക്കൊപ്പം ടിക്ടോക് വീഡിയോകൾ എടുത്തുവെന്നാണ് വിവരം.
 
മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നരയ്ക്ക്, തൃശ്ശൂർ നഗരത്തിലെ പാറമേക്കാവ് ക്ഷേത്രത്തിലും ബ്രിട്ടീഷ് പൗരൻ അടങ്ങുന്ന സംഘം എത്തിയിരുന്നു. എന്നാൽ ക്ഷേത്രം നാല് മണിക്ക് ശേഷം മാത്രമെ തുറക്കുകയുള്ളുവെന്നും വിദേശികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാറില്ലെന്നും സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചു.തുടർന്ന് സെക്യൂരിറ്റി പറഞ്ഞതിനനുസരിച്ചാണ് വിദേശികൾ കുട്ടനെല്ലുർ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് പോയത്.
 
കുട്ടനെല്ലുരിൽ എത്തിയ ബ്രിട്ടീഷ് പൗരനുമായി പലരും അടത്തിടപഴകിയതായാണ് വിവരം. ഇത് സൂചിപ്പിക്കുന്ന പല വീഡിയോകളും ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. വിദേശി ഉത്സവത്തിനെത്തിയ കൗതുകത്തിൽ നാട്ടുകാർ ഇയാൾക്കൊപ്പം സെൽഫിയെടുക്കുകയും പലരും ഇയാൾക്കൊപ്പം ടിക്ടോക് വീഡിയോ എടുകുകയും ചെയ്‌തിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ച് വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article